Malayalam Digital Marketing Services | Best Malayalam Social Media
loading

ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ പ്രചാരണത്തിനും അതുവഴി ബിസിനസിന്റെ വളർച്ചയും ലക്ഷ്യമിട്ട് ഇന്റർനെറ്റ് വഴി നടത്തുന്ന മാർക്കറ്റിംഗ് ആണ് ഇന്റർനെറ്റ് മാർക്കറ്റിംഗ്(Internet Marketing) അഥവാ ഓൺലൈൻ മാർക്കറ്റിംഗ്(Online Marketing). ഇമെയ്ൽ മാർക്കറ്റിംഗ്, സെർച്ച് എൻജിൻ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഡിസ്‌പ്ലേ പരസ്യങ്ങൾ(Web Banner Advertising), മൊബൈൽ മാർക്കറ്റിംഗ് ഇവയെല്ലാം ഇന്റർനെറ്റ് മാർക്കറ്റിംഗിൽ ഉൾപ്പെടുന്നു. മറ്റ് മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുംപോലെ തന്നെയാണ് ഇന്റർനെറ്റിലും. വെബ്‌സൈറ്റ്, ബ്ലോഗ് തുടങ്ങിയ ഇന്റർനെറ്റ് മാധ്യമങ്ങളിൽ പ്രസാധകരുടെ അനുവാദത്തോടെ പരസ്യങ്ങൾ നൽകാം. ഇത്തരം ധാരാളം ഏജൻസികളും ഇന്ന് രംഗത്തുണ്ട്. പരസ്യങ്ങളുടെ പ്രവർത്തനവും കാര്യക്ഷമതയും മറ്റ് അനുബന്ധ രേഖകളും ശേഖരിക്കാൻ പര്യാപ്തമായ സംവിധാനങ്ങളും ഇന്റർനെറ്റിലൂടെ ലഭ്യമാണ്. ഇത്തരം ടൂളുകൾ സൗജ്യന്യമായും വില കൊടുത്തും പരസ്യദാതാവിനും വെബ്‌സൈറ്റുകൾക്കും വാങ്ങാവുന്നതാണ്.

ഇന്റർനെറ്റ് മാർക്കറ്റിംഗിനെക്കുറിച്ച് പൊതുവെ പറയുന്നതിനേക്കാൾ എന്തൊക്കെ ഘടകങ്ങളാണ് ഈ പ്രവർത്തികൾക്ക് പിന്നിലുള്ളതെന്ന് വ്യക്തമാക്കാം.

1. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ(SEO)
ഗൂഗിൾ, യാഹൂ, ബിംഗ് തുടങ്ങിയ സെർച്ച് എൻജിനുകളിൽ ഏതെങ്കിലും ഒന്ന് ദിവസത്തിൽ ഒരിക്കലെങ്കിലും ഉപയോഗിക്കാതെ ജീവിക്കാനാവാത്ത അവസ്ഥയിലേക്ക് നമ്മളിന്ന്‌ എത്തിയിട്ടുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെട്ടും അല്ലാതെയും പലർക്കും ഇത്തരം സെർച്ച് എൻജിനുകളിൽ തിരച്ചിൽ നടത്തേണ്ടി വരുന്നു. നിങ്ങളന്വേഷിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് ആയിരക്കണക്കിന് വിവരങ്ങൾ സെർച്ച് എൻജിനുകൾ തിരഞ്ഞുപിടിച്ച് മുന്നിലേക്ക് ഇട്ടുതരും. ഇത്തരം സെർച്ച് എൻജിൻ റിസൾട്ടുകളിൽ നിരവധി വെബ്‌പേജുകളും പരസ്യങ്ങളും ചിത്രങ്ങളും വീഡിയോകളും വാർത്തകളും എല്ലാം ഉണ്ടാകും.

ചില പ്രത്യേക അൽഗോരിതങ്ങളുടെ സഹായത്തോടെയാണ് ഇവ SEOനിങ്ങളുടെ ഇൻപുട്ടുകൾക്കനുസരിച്ചുള്ള
വിവരങ്ങൾ ശേഖരിച്ച് കൃത്യമായി നൽകുന്നത്. ഇത്തരം ഉത്തരങ്ങളിൽ ചില വെബ്‌സൈറ്റുകളും ബ്ലോഗുകളും ആദ്യപേജുകളിൽ ഇടംപിടിക്കാറുണ്ട്. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ(SEO) എന്ന പ്രക്രിയ വഴിയാണ് ഇത് സാധ്യമാകുന്നത്. സെർച്ച് എൻജിനിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ഉല്പന്നത്തെ സൗഭാവികമായ രീതിയിൽ അന്വേഷിയുടെ തിരിച്ചിൽ വാക്കുകളുടെ അടിസ്ഥാനത്തിൽ ആദ്യമെത്തിക്കാനായി ബോധപൂർവ്വം ചെയ്യുന്ന പ്രവർത്തിയാണ് സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ(SEO). ഇതുവഴി വെബ്‌സൈറ്റ്, ബ്ലോഗ് തുടങ്ങി ഇന്റർനെറ്റുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ കൂടുതൽ പേരിലേക്ക് എത്തപ്പെടുകയും(Reach) പ്രകാശനം(Visibilty) ലഭിക്കുകയും ചെയ്യും. ഈ വിദ്യകൾ പഠിച്ചാൽ ആർക്കും സൗജന്യമായി ട്രാഫിക് വർദ്ധിപ്പിക്കുകയും അതുവഴി ഇന്റർനെറ്റ് മാർക്കറ്റിംഗ് കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യാം. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ വെബ്‌സൈറ്റുകളുടെയും വെബ്‌പേജുകളുടെയും റാങ്കിംഗ് ഉയർത്താനും ഏറെ സഹായകരമാണ്.

2. സെർച്ച് എൻജിൻ മാർക്കറ്റിംഗ്(SEM)
സെർച്ച് എൻജിനുകൾക്ക് പണം നൽകി സ്‌പോൺസർഡ് ആയി ചെയ്യുന്ന പ്രക്രിയയാണ് സെർച്ച് എൻജിൻ മാർക്കറ്റിംഗ്(SEM). SEMസെർച്ച് എൻജിൻ ലിസ്റ്റിംഗിൽ ആദ്യം വരാൻ ഇത് സഹായിക്കും.പ്രധാനപ്പെട്ട സെർച്ച് എൻജിനുകളായ ഗൂഗിൾ, യാഹു, ബിംഗ് എന്നിവയെല്ലാം ഈ പെയ്ഡ് സേവനം കൊടുക്കുന്നുണ്ട്. വീഡിയോ, ലോക്കൽ ലിസ്റ്റിംഗ് തുടങ്ങി മിക്ക കണ്ടന്റുകളും ഇങ്ങനെ പ്രമോട്ട് ചെയ്യാം. പണം നൽകി ചെയ്യുന്ന പ്രവര്‍ത്തിയായതുകൊണ്ടുതന്നെ
പേ പെർ ക്ലിക്(PPC) എന്നും ഇതറിയപ്പെടുന്നു.

3. സോഷ്യൽ മീഡിയ ഒപ്റ്റിമൈസേഷൻ(SMO)
ഒരുല്പന്നത്തെയോ ബ്രാൻഡിനെയോ വ്യക്തികളെയോ സംഭവത്തെയോ സമൂഹ മാധ്യമങ്ങൾ(Social Media) വഴി പ്രചരിപ്പിക്കുന്ന പ്രക്രിയയാണ് സോഷ്യൽ മീഡിയ ഒപ്റ്റിമൈസേഷൻ. ആർ.എസ്.എസ് ഫീഡുകൾ, സോഷ്യൽ ന്യൂസ് ആന്റ് ബുക്ക്മാർക്കിംഗ് സൈറ്റുകൾ ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡിൻ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ്
സൈറ്റുകൾ, യൂട്യൂബ് വീഡിയോ ചാനലുകൾ ഉൾപ്പെടെ Social Media Optimisationമറ്റ് ബ്ലോഗിംഗ് സൈറ്റുകൾ ഇവയെയെല്ലാം സമൂഹ മാധ്യമങ്ങളായി കണക്കാക്കാം.

സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ(SEO) പോലെ തന്നെയാണ് സോഷ്യൽ മീഡിയ ഒപ്റ്റിമൈസേഷനും(SMO). സോഷ്യൽ മീഡിയയിലും നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും വെബ്‌സൈറ്റുകളെയോ ബ്രാൻഡുകളെയോ സംഭവങ്ങളെയോ വ്യക്തികളെയോ ഒപ്റ്റിമൈസ് ചെയ്യുന്നതിനെയാണ് സോഷ്യൽ മീഡിയ ഒപ്റ്റിമൈസേഷൻ എന്ന് പറയുന്നത്.

4. സോഷ്യൽ മീഡിയ മാർക്കറ്റിംഗ്(SMM)
സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, ബ്രാൻഡ്, സംഭവം ഇവ പ്രചരിപ്പിക്കുന്നതിനെയാണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എന്ന് പറയുന്നത്. ഇതുവSocial Media Marketingഴി ട്രാഫിക് ഗണ്യമായ രീതിയിൽ ഉയർത്താൻ കഴിയും. വാർത്തയോ ചിത്രങ്ങളോ ദൃശ്യങ്ങളോ ഇൻഫോഗ്രാഫിക്‌സുകളോ വഴി കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിച്ച് അവരെക്കൊണ്ട് തങ്ങളുടെ ഇടങ്ങളിലേക്ക് ഷെയർ ചെയ്യാൻ പ്രേരിപ്പിക്കുകയാണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ ചെയ്യുന്നത്. സൗജന്യമായിത്തന്നെ ഏറെക്കുറെ ഫലംനേടാൻ ഇതിലൂടെ സാധിക്കും. ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ കംപ്യൂട്ടറുകൾക്ക് പുറമെ മൊബൈൽഫോൺ, ടാബ്‌ലെറ്റ് എന്നിവയിലൂടെയെല്ലാം സോഷ്യൽ മീഡിയ മാർക്കറ്റിംഗ് നടത്താം. ചിലവ് ഏറ്റവും കുറഞ്ഞതും ഇക്കാലത്ത് ഏറെ ഫലപ്രദവുമായ ഒന്നാണ് ഇത്.

5. ഡിസ്‌പ്ലേ അഡ്‌വെർടൈസിംഗ്
വെബ്‌സൈറ്റുകളിലോ വെബ്‌പേജുകളിലോ കണ്ടന്റുകൾക്കൊപ്പം നൽകുന്ന ചെറുബാനറുകളോ, ഇന്റർനെറ്റിൽ തന്നെ സൈറ്റുകളുപയോഗിക്കുന്നവരെ ലക്ഷ്യമിട്ടയക്കുന്ന സന്ദേശങ്ങളോ(Instant Messages), ഇമെയിലുകളോ ഒക്കെയാണ് ഡിസ്‌പ്ലേ അഡ്‌വെർടൈസിംഗ് എന്നറിയിപ്പെടുന്നത്. ചിത്രങ്ങൾ, വീഡിയോ, ലോഗോ, ടെക്‌സ്റ്റ് ബാനർ, ജിഫ് ബാനർ എന്നിങ്ങനെ പല രൂപത്തിൽ വെബ് ഡിസ്‌പ്ലേ പരസ്യങ്ങൾ കാണാം. ഉപയോഗിക്കുന്നവരുടെയും ഗുണഭോക്താക്കളുടെയും സൗകര്യപ്രദമായ ലാൻഡിംഗ് പേജുകളും എച്ച്.ടി.എം.എൽ ബാനറുകളുമെല്ലാം ഡിസ്‌പ്ലേ അഡ്‌വെർടൈസിംഗിന്റെ ഭാഗം തന്നെയാണ്.

6. ബാനർ എക്‌സ്‌ചേഞ്ച്
സൈറ്റുകളിലേക്ക് ആളുകളെ നയിക്കാനുള്ള ഏറ്റവും നല്ല ഉപായങ്ങളിലൊന്നാണ് ബാനർ എക്‌സ്‌ചേഞ്ച്. രണ്ട് സൈറ്റുകൾ തമ്മിൽ ബാനറുകൾ കൈമാറുകയാണ് ഇതിനായി ചെയ്യുന്നത്. എച്ച്.ടി.എം.എൽ കോഡുകൾ സൈറ്റുകളുടെ കോഡിൽ പേസ്റ്റ് ചെയ്യുക മൂലമാണ് ഇത് സാധ്യമാകുന്നത്.

7. കോൺടെക്‌സ്റ്റ്വൽ അഡ്‌വെർടൈസിംഗ്
വെബ്‌സൈറ്റുകൾ ഉൾപ്പെടുന്ന ഇന്റർനെറ്റ് മാധ്യമങ്ങളിൽ കണ്ടെന്റുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക വിഭാഗം ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടത്തുന്ന അഡ്‌വെർടൈസിംഗാണ് കോൺടെക്‌സ്റ്റ്വൽ അഡ്‌വെർടൈസിംഗ്. ചില പ്രത്യേക കീ വേർഡുകളും കീ ഫ്രേസുകളും ഇതിനായി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ വാക്കുകളോ വാചകങ്ങളോ ഉപയോഗിച്ചിരിക്കുന്ന വെബ്‌സൈറ്റുകളെ തിരഞ്ഞുപിടിച്ച് പരസ്യങ്ങൾ നൽകാനുള്ള സംവിധാനങ്ങളും ഇന്നുണ്ട്. അന്വേഷികൾ നൽകുന്ന കീ വേർഡുകൾക്കും കീ ഫ്രേസുകൾക്കും അനുസൃതമായി വെബ് ബ്രൗസറുകളിൽ നൽകുന്ന ഉത്തരങ്ങളിലും കോൺടെക്‌സ്റ്റ്വൽ അഡ്‌വെർടൈസിംഗ് ചെയ്യാറുണ്ട്. അങ്ങനെയാണ് സ്‌പോർട്‌സ, സിനിമ തുടങ്ങി പ്രത്യേക ഇനങ്ങൾ ഉൾപ്പെടുന്ന സൈറ്റുകളിലും സെർച്ച് ഉത്തരങ്ങളിലും അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ വരുന്നത്.

8. റവന്യൂ ഷെയറിംഗ്
കോസ്റ്റ് പെർ സെയ്ൽ എന്നും റവന്യൂ ഷെയറിംഗിനെ പറയാറുണ്ട്. അഫിലിയേറ്റ് മാർക്കറ്റിംഗിന്റെ ഭാഗമായാണ് 80 ശതമാനം റവന്യൂ ഷെയറിംഗും നടത്താറുള്ളത്. ഇ-കൊമേഴ്‌സ് സൈറ്റുകൾ അഫിലിയേറ്റുകൾക്ക് ഉല്പന്നങ്ങൾ വിറ്റ വിലയിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം നൽകുന്നു. ഇത് മിക്കവാറും നികുതി, ഷിപ്പിംഗ് ചാർജ് പോലുള്ള മൂന്നാംപാർട്ടികളുടെ ചിലവ് ഒഴിച്ച തുകയിൽ നിന്നാണ് കണ്ടെത്തുന്നത്. ഓൺലൈനുകൾ വഴി പുതിയ ഉപഭോക്താക്കളെ കണ്ടെത്തി വ്യാപാര ശൃംഖലകൾ രൂപീകരിക്കുന്നതിന് കമ്മീഷൻ നൽകുന്നതും റവന്യൂ ഷെയറിംഗിൽ വരും. പണം നൽകി ഓൺലൈൻ സൈനപ്പിലൂടെ പരസ്യ കണ്ടന്റുകൾ എഴുതുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ഖവന്യൂ ഷെയറിംഗാണ്.

9. വീഡിയോ മാർക്കറ്റിംഗ്

യൂട്യൂബ്, ഫേസ്ബുക്ക്, വിമിയോ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രത്യേക വിഷയത്തിൽ പ്രത്യേക ഉദ്ദേശത്തോടെ തയ്യാറാക്കിയ വീഡിയോകൾ പ്രചരിപ്പിക്കുകയാണ് വീഡിയോ മാർക്കറ്റിംഗിൽ ചെയ്യുന്നത്.

10. വെബിനാർ
ഒരുസ്ഥാപനമോ Webinar-Digital-Marketing-Malayalam-Blog-Eazywalkersകമ്പനിയോ നേരിട്ട് തങ്ങളുടെ ഉപഭോക്താക്കളുമായി കംപ്യൂട്ടറിലൂടെ ഇന്റർനെറ്റ് മാധ്യമമാക്കി നടത്തുന്ന ഓൺലൈൻ പരിപാടിയാണ് വെബിനാർ. വെബ്കാസ്റ്റ്, വെബ് സെമിനാർ എന്നും വെബിനാറിനെ പറയാറുണ്ട്.

11. ഇമെയ്ൽ മാർക്കറ്റിംഗ്
ഒരുകൂട്ടം ആളുകളിലേക്ക് അവരുടെ ഇമെയ്‌ലുകൾ വഴി ബിസിനസ് സന്ദേശം അയക്കുന്നതാണ് ഇമെയ്ൽ മാർക്കറ്റിംഗ്. ഉല്പന്നങ്ങളുടെ പരസ്യമോ, ബിസിനസ് അഭ്യർത്ഥനയോ, സേവനങ്ങളുടെ അറിയിപ്പോ ഒക്കെയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിശ്വാസ്യത കൂട്ടൽ, നേരിട്ട് ബോധ്യപ്പെടുത്തൽ എന്നിങ്ങനെയുളള ബ്രാൻഡ് ബോധവത്കരണമാണ് ഇമെയ്ൽ മാർക്കറ്റിംഗിലൂടെ സാധ്യമാകുന്നത്. ടാർഗറ്റഡ് ഗ്രൂപ്പുകളുടെ ഇമെയ്ൽ ഡേറ്റാബേസുകൾ ഇതിനായി ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ തയ്യാറാക്കേണ്ടതുണ്ട്. പുതിയ ഉപഭോക്താക്കളെയും നിലവിലുള്ളവരെയും ഉദ്ദേശിച്ച് ഇമെയ്ൽ മാർക്കറ്റിംഗ് നടത്താറുണ്ട്.

12. ഇ-ബുക്ക്e-book-Malayalam-Digital-Marketing-Blog
ഇലക്ട്രോണിക് ബുക്കിന്റെ ചുരുക്കെഴുത്താണ് ഇ-ബുക്ക്. ഇത്തരം ബുക്കുകൾ ഇന്റർനെറ്റ് വഴി ഡൗൺലോഡ് ചെയ്യാം. പി.ഡി.എഫ്. റിച്ച് ടെക്സ്റ്റ് ഫോർമാറ്റ്, ഇമേജ് ഫയലുകൾ തുടങ്ങി വിവിധ ഫാേർമാറ്റുകളിൽ ഇ-ബുക്കുകൾ തയ്യാറാക്കാറുണ്ട്.

13. വൈറ്റ് പേപ്പർ
ഒരു പ്രശ്‌നപരിഹാരത്തിനോ പ്രത്യേക തീരുമാനം എടുക്കാനോ എന്തിനേക്കുറിച്ചെങ്കിലും മനസ്സിലാക്കാനോ ആയി തയ്യാറാക്കുന്ന ആധികാരിക രേഖയോ ഗൈഡോ ആണ് വൈറ്റ് പേപ്പർ. സർക്കാർ സ്ഥാപനങ്ങളോ, ബിസിനസ് സ്ഥാപനങ്ങൾ തമ്മിലുള്ള ആവശ്യങ്ങൾക്കായോ ആണ് പ്രധാനമായും വൈറ്റ് പേപ്പറുകൾ തയ്യാറാക്കുന്നത്. ഗ്രേ ലിറ്ററേച്വറെന്നും(Grey Literature) എന്നും ഇതറിയപ്പെടുന്നുണ്ട്. വാണിജ്യേതര ലക്ഷ്യമാണ് വൈറ്റ് പേപ്പറുകൾക്ക് വഹിക്കാനുള്ളത്.

14. കേസ് സ്റ്റഡീസ്
പ്രത്യേക ബിസിനസിനെക്കുറിച്ചോ വിജയിച്ച വ്യക്തികളെക്കുറിച്ചോ സ്ഥാപനങ്ങളെപ്പറ്റിയോ ഉള്ള പഠനമാണ് കേസ് സ്റ്റഡീസ്. പ്രതിസന്ധികളേക്കുറിച്ചും പ്രശ്‌നങ്ങളെപ്പറ്റിയും സാഹചര്യങ്ങളെ മനസ്സിലാക്കാനുമെല്ലാം നല്ല കേസ് സ്റ്റഡീസുകൾക്ക് കഴിയും. ഇത് ബിസിനസിനേക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകാൻ സഹായിക്കുന്നു. കക്ഷിയുടെ ലക്ഷ്യമനുസരിച്ച് വലുതും ചെറുതുമായ കേസ് സ്റ്റഡികൾ തയ്യാറാക്കാം.

15. ഇൻഫോഗ്രാഫിക്‌സ്Infographics-Malayalam-Digital-Marketing-Blog-Eazywalkers
സങ്കീർണമായ വിവരങ്ങളോ ഡേറ്റകളോ അറിവോ ഗ്രാഫിക്‌സിന്റെ സഹായത്തോടെ സചിത്രമായി വിവരിക്കുന്നതാണ് ഇൻഫോഗ്രാഫിക്‌സ്. കാഴ്ചക്കാരുടെ ശ്രദ്ധ നേടാനും എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാനും ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഇൻഫോഗ്രാഫിക്‌സ്. ഡേറ്റാ വിഷ്വലൈസേഷൻ, ഇൻഫോർമേഷൻ ഡിസൈൻ, ഇൻഫോർമേഷൻ ആർക്കിടെക്ച്വർ എന്നൊക്കെ ഇൻഫോഗ്രാഫിക്‌സിനെ വിശേഷിപ്പിക്കാറുണ്ട്.

16. പെയ്ഡ് ടു ക്ലിക് (Paid To Click- PTC)
വീട്ടിലിരുന്ന് പണമുണ്ടാക്കാൻ സാധിക്കുന്ന വിദ്യയാണ് പെയ്്ഡ് ടു ക്ലിക് അഥവാ PTC. ഓൺലൈൻ ട്രാഫിക്ക് കൂട്ടാൻ സഹായിക്കുന്ന സൈറ്റുകളാണ് ഇത്തരം ടൂളുകൾ വികസിപ്പിച്ചിട്ടുള്ളത്. പരസ്യ ദാതാക്കൾക്കും ഉപഭോക്താക്കൾ ഇടയിലുള്ളവരായാണ് ഇത്തരം വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നത്. PTC വെബ്‌സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് പണം നൽകണം. കാഴ്ചക്കാർ ഈ പരസ്യങ്ങൾ കാണുമ്പോൾ അവർക്കും ഈ പണത്തിന്റെ വിഹിതം സൈറ്റുകൾ ക്രെഡിറ്റുകളായി നൽകും. ഓൺലൈൻ അഫിലിയേറ്റ് മാർക്കറ്റിംഗ് പ്രോഗ്രാമുകൾ പോലെ പുതിയ അംഗങ്ങളെ ചേർക്കുന്നതവർക്ക് കമ്മീഷനും ലഭിക്കും. റഫറലുകൾ എന്നറിയപ്പെടുന്ന പുതിയ അംഗങ്ങൾ മറ്റാളുകളെ ചേർക്കുമ്പോഴും മൾട്ടി ലെവൽ മാർക്കറ്റിംഗ് പോലെ നിശ്ചിത ശതമാനം കമ്മീഷൻ ആ്ദ്യം ചേർത്തവർക്ക് കിട്ടിക്കൊണ്ടിരിക്കും.

17. ബ്ലോഗ്
ആർട്ടിക്കിളുകളുടെയോ ചെറുകുറിപ്പികളുടെയോ കൂട്ടമാണ് ബ്ലോഗുകൾ. വെബ്‌സൈറ്റുകളിലും സ്വതന്ത്രമായും ബ്ലോഗുകളുണ്ട്. പലപ്പോഴും ആധികാരികമായ പല കുറിപ്പുകളും ബ്ലോഗുകളിൽ കാണാറുണ്ട്. എഴുത്തുകൾക്ക് പുറമെ ശബ്ദ ശകലങ്ങളും ദൃശ്യ ശകലങ്ങളും ബ്ലോഗിൽ ഉൾപ്പെടുത്താറുണ്ട്. സെർച്ച് എൻജിൻ റാങ്കുകളിൽ സൈറ്റുകൾ ഒന്നാമതെത്താൻ ഏറെ സഹായിക്കുന്ന ഉപാധിയാണ് ബ്ലോഗുകൾ.

18. ഫോറംForum-Eazywalkers
സംവാദ വേദിയൊരുക്കുന്ന സൈറ്റുകളാണ് ഫോറം. ഫോറത്തിൽ അംഗങ്ങളായവർക്ക് വിഷയങ്ങൾ പ്രസിദ്ധീകരിക്കാനും ചർച്ചകളിൽ പങ്കെടുക്കാനുമെല്ലാം അവസരമുണ്ട്. ഒരു വെർച്വൽ(അപ്രത്യക്ഷരായ) സമൂഹം ഫോറത്തിൽ പങ്കുവെയ്ക്കുന്ന വിഷയങ്ങൾ ഏറ്റെടുക്കയും മികച്ച ചർച്ചകൾക്ക് വേദിയൊരുക്കുകയും ചെയ്യുന്നു.

19. റിവ്യൂ സൈറ്റ്
നിരൂപണങ്ങൾ പങ്കുവെയ്ക്കാനുള്ള സൈറ്റുകളാണ് റിവ്യൂ സൈറ്റ്. ബിസിനസ്, ഉല്പന്നങ്ങൾ, സേവനങ്ങൾ, വ്യക്തികൾ എന്നിവയേക്കുറിച്ചെല്ലാം റിവ്യൂ സൈറ്റുകളിൽ അഭിപ്രായം പങ്കുവെയ്ക്കാം. വിദഗ്ധരും അല്ലാത്തവരുമെല്ലാം റിവ്യൂ സൈറ്റുകളിൽ തങ്ങളുടെ അഭിപ്രായങ്ങൾ എഴുതാറുണ്ട്.

20. ഗ്രൂപ്പ്
ഗൂഗിളിലോ യാഹുവിലോ ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലോ ഒരുകൂട്ടം ആളുകളെ ചേർത്താണ് ഗ്രൂപ്പ് ഉണ്ടാക്കുന്നത്. ഇത് പബ്ലിക് ഗ്രൂപ്പോ പ്രൈവറ്റ് ഗ്രൂപ്പോ ആകാം. പബ്ലിക് ഗ്രൂപ്പ് ആണെങ്കിൽ അംഗമാകുന്ന ആർക്കും പുതിയ അംഗങ്ങളെ ചേർക്കാം. പ്രൈവറ്റാണെങ്കിൽ ഗ്രൂപ്പ് ഉടമസ്ഥന് മാത്രമെ അതിനുള്ള അവസരം ഉണ്ടായിരിക്കുകയുള്ളൂ. ചില ഗ്രൂപ്പുകളിൽ അഡ്മിൻ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ മാത്രമെ അംഗങ്ങൾക്ക് കാണാൻ സാധിക്കൂ. അതേസമയം ഫോറം പോലെ എല്ലാവർക്കും പോസ്റ്റിടാനും ചർച്ച നടത്താനും പറ്റുന്ന ഗ്രൂപ്പുകളും ഉണ്ട്.

21. ആർട്ടിക്കിൾ മാർക്കറ്റിംഗ്

ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ സ്ഥാപനത്തിന്റെയോ ഏതെങ്കിലും സംഭവങ്ങളുടെയോ ലേഖനങ്ങൾ മറ്റ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്നതാണ് ആർട്ടിക്കിൽ മാർക്കറ്റിംഗ്. ഇതുവഴി കക്ഷികളുടെ സൈറ്റുകളിലേക്ക് ട്രാഫിക് കൂടുകയും മെച്ചപ്പെട്ട രീതിയിൽ ബിസിനസ് നടക്കുകയും ചെയ്യും. വിവര സമ്പന്നമായ നല്ല ലേഖനങ്ങൾ തയ്യാറാക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. ഇത്തരം ലേഖനങ്ങളിൽ കക്ഷിയുടെ(Client) സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടുത്താം. ലിങ്ക് ബിൾഡിംഗ് വഴി മികച്ച സെർച്ച് എഞ്ചിൻ റിസൾട്ടും കിട്ടും. ആർട്ടിക്കിൾ മാർക്കറ്റിംഗ് ലിങ്ക് ബിൾഡിംഗിലെ ഏറ്റവും തന്ത്രപ്രധാന കാര്യങ്ങളിലൊന്നാണ്. മികച്ച എസ്.ഇ.ഓ ഫലം ഉണ്ടാകണമെങ്കിൽ ഈ പ്രവർത്തി അനിവാര്യമാണ്.

22. പ്രസ് റിലീസ്
ഏറ്റവും പ്രധാനപ്പെട്ട പബ്ലിക് റിലേഷൻ ഉപാധികളിൽ ഒന്നാണ് പ്രസ് റിലീസ്. വാർത്താ മാധ്യമങ്ങളെ ഉദ്ദേശിച്ച് കക്ഷികൾക്ക് വേണ്ടി തയ്യാറാക്കുന്ന വിവരമാണ് ഇത്. ബഹുജനമാധ്യമങ്ങൾ(Mass Media) വഴി പ്രസ് റിലീസുകൾ ജനങ്ങളിലേക്ക് എത്തും. സമൂഹത്തെ ബോധവൽക്കരിക്കാനോ ധാരണകൾ മാറ്റാനോ അഭിരുചികൾ രൂപപ്പെടുത്താനോ അറിയിക്കാനോ ഒക്കെയാണ് സാധാരണയായി പ്രസ് റിലീസുകൾ പുറത്തിറക്കുന്നത്. ഡിജിറ്റൽ ഇടങ്ങളിൽ പ്രസ് റിലീസുകൾ കൈകാര്യം ചെയ്യാനായി പ്രത്യേകം സൈറ്റുകൾ തന്നെയുണ്ട്.

23. ഇ-ന്യൂസ് ലെറ്റർ
പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് പ്രസിദ്ധീകരിക്കുന്നതാണ് ഇ-ന്യൂസ് ലെറ്ററുകൾ. ബിസിനസ്. സന്നദ്ധ പ്രവർത്തനം, മറ്റ് മതകാര്യങ്ങൾ എന്നിവയ്‌ക്കൊക്കെ ഇതുപയോഗിക്കാറുണ്ട്. ഉപഭോക്താക്കളുടെ അഭിരുചി മനസ്സിലാക്കി വേണം ഇ-ന്യൂസ് ലെറ്ററുകൾ തയ്യാറാക്കേണ്ടത്. ഉല്പന്നങ്ങളുടെയോ സ്വനങ്ങളുടെയോ പ്രമോഷന് വേണ്ടിയും ഇ-ന്യൂസ് ലെറ്റർ തയ്യാറാക്കാറുണ്ട്. ഇന്റർനെറ്റിൽ ധാരാളം ഇ-ന്യൂസ് ലെറ്റർ ഡയറക്ടറികളുണ്ട്. ഈ ഡയറക്ടറികളിൽ സൈനപ്പ് ചെയ്താൽ സൗജന്യമായി താത്പര്യമനുസരിച്ചുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കാം.

24. ലാൻഡിംഗ് പേജ്
ബിസിനസ് പ്രമോഷന്റെ ഭാഗമായി നിശ്ചയിക്കപ്പെട്ട ഒരു കാര്യത്തിനായി ഉണ്ടാക്കുന്ന വെബ്‌പേജാണ് ലാൻഡിംഗ് പേജ്. പ്രൈമറി വെബ്‌സൈറ്റുമായി ഈ വെബ്‌പേജിന് ബന്ധുമുണ്ടാകില്ല. ഇത്തരം സേവനം സൗജന്യമായും അല്ലാതെയും നൽകുന്ന നിരവധി വെബ്‌സൈറ്റുകൾ ഇന്റർനെറ്റിലുണ്ട്.

Malayalam Posts

BlogsCampaignsEmail MarketingInfographic Submission SitesPPCSEMseoSMMSMO

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.